Friday, July 3, 2009

ഓര്‍മ്മക്കുറിപ്പ് :ലോഹിതദാസ് : വെള്ളിത്തിരയിലെ വാല്‍നക്ഷത്രം

ലോഹിതദാസ് - സ്വന്തം ജീവിതത്തില്‍ കാണാതെ കണ്ടിരുന്ന വേറിട്ട ലോകത്തിലൂടെ, മനസ്സിന്റെ ഉള്തലങ്ങളെ
കടത്തിവിട്ട്, ഭാവനയും, യാഥാര്‍ത്യവും കൂട്ടിയിണക്കിയ ലാളിത്യത്തിന്റെ ഒത്തുചേരലില്‍ ഇതള്‍വിരിഞ്ചത് ;
മറ്റൊന്നുമായിരുന്നില്ല, നേരിന്റെ പച്ചയായ ജീവിത പശ്ചാത്തലങ്ങളും, അതിഭാവുകത്വത്തിന്റെ കടന്നുകൂടലുകലെതുമില്ലാത്ത സ്നേഹത്തിന്റെ സൂക്ഷ്മമായ നൊമ്പരങ്ങലടങ്ങിയ മനുഷ്യ ജീവിതത്തിന്റെ ഏടുകള്‍
തന്നെയായിരുന്നു. അതിലെല്ലാം- ഒറ്റപ്പെടലിന്റെയും, നഷ്ടപ്പെടലിന്റെയും, നിലയുറപ്പിക്കാന്‍ പോരാടുന്നവരുടെയും
ലോകം; മുറിയാത്ത ബന്ധങ്ങളുടെ, തെളിന്ച കാഴ്ചകളുടെ പ്രതീകങ്ങളായി അനുഭവപ്പെട്ടേക്കാം.
അനിതര സാധാരണമായ ജീവിതാക്യാനങ്ങലുമായി; കലാപ്രതിഭ ; മുന്നറിയിപ്പില്ലാതെ; കഴിഞ്ച എരുപതാണ്ടിലെരെയായി; മലയാളികളുടെ മനസ്സിലെ സ്ക്രീനില്‍ മായാജാലത്തിന്റെ നേര്‍ക്കാഴ്ചകള്‍ നിരച്ചുകൊണ്ടെയിരിക്കുന്നു. അതെ- മലയാള സിനിമയുടെ തിരശീലയ്ക്ക് പിന്നില്‍ വാല്‍നക്ഷത്രമായി ജ്വലിച്ചു നിന്നിരുന്ന ; ലോഹിതദാസ്- എന്ന കഥയുടെ പ്രകാശഗോപുരത്തിന് മുന്നില്‍; അപ്രതീക്ഷിതമായ വിയോഗത്തില്‍, കലയെ സ്നേഹിക്കുന്ന ഒരു സാധാരനക്കാരനെന്ന നിലയില്‍ ന്ഹാനുമെന്റെ ആദരാന്ഹലികലര്പ്പിക്കുന്നു. കഥയുടെ ലോകത്ത് സമ്പന്നനായ സാധാരണ മനുഷ്യന്; ആത്മാര്‍ഥമായ
നഷ്ടബോധത്തിന്റെ ഒരിക്കലുമനയാത്ത അക്ഷര പൂജ നടത്തട്ടെ.
അനുഭവത്തിന്റെ ' സാഗരം സാക്ഷിയാക്കി '
'സസ്നേഹം' 'വാത്സല്യം' ചൊരിന്നു
വേറിട്ട കഥകളുടെ ' സൂത്രധാരനായി'
'എഴുതാപ്പുറങ്ങള്‍' വായിക്കാതെ
'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'ക്കിടയിലും
'കുടുംബപുരാന'വും പറഞ്ചു നേരം കളയാതെ
പരിചിതമായ 'പാഥേയ'ത്തിലൂടെ
'കിരീട'വും 'ചെന്ഗൊലു'മണിയാതെ തന്നെ
'തനിയാവര്‍ത്തനം' പോലെ
ഇന്നലെകളില്‍ നിന്നു 'മുക്തി' തേടി
നൊമ്പരങ്ങളുടെ 'തൂവല്‍ക്കൊട്ടാര'ത്തില്‍
'സല്ലാപ'വുമായി;
എന്നെന്നും സംഗീതത്തിന്റെ 'കമലദല'മായി-
ഏത് 'കൌരവര്‍'ക്ക് മുന്നിലും
'കനല്‍ കാറ്റായി' നിലം കൊള്ളുമായിരുന്ന
'
ഓര്‍മ്മചെപ്പി'ലെ വറ്റാത്ത 'നിവേദ്യ'മായി
മലയാള സിനിമ ലോകത്തിന്റെ
"കുട്ടേട്ട"നായ - " ലൊഹിയെട്ടനു"-
ആരുമല്ലെങ്ങിലും- അനെകായിരങ്ങള്‍ക്കൊപ്പം;
ഹൃദയതന്ത്രികളിലെ മൌന സംഗീതവും,
എഴുത്തിന്റെ മര്‍മ്മങ്ങളും നഷ്ടപ്പെടാത്ത സ്വന്തം മനസും-
കൂട്ടിയിണക്കി; പ്രാര്‍ഥനയോടെ നേരുന്ന "ആദരാഞ്ജലികള്‍".

അപ്പോഴും- ഒരു കാര്യം മാത്രം...
എഴുത്തിന്റെ കിരീടവും, ചെന്ഗോലും താഴെവെച്ച്‌;
ആകസ്മികമായ വേര്പാടിലൂടെ താങ്ങള്‍ യാത്രയാവുമ്പോള്‍ -
നേരിട്ടരിയാതവര്‍ക്ക് പോലുംതന്റെ തിരക്കഥകളിലൂടെ
പകര്ന്നു നല്കിയ മാനസ്സികാടുപ്പം കാരണം, അല്പ്പനെരതെക്കെങ്ങിലും,
വേര്‍പാട് അവിശ്വസനീയമായി തോന്നാം.

എന്തൊക്കെയായാലും- മനസ്സിലെ കഥചൂളയില്‍ നിന്നെന്നും അവസാനമില്ലാതെ
പാകമായിക്കൊണ്ടിരുന്ന കഥാനിവേദ്യം; മലയാളികളുടെ മനസ്സിലെന്നുമൂരുന്ന
മധുരമായി, മായാതെയെന്നും ഉണ്ടാവട്ടെയെന്ന പ്രാര്‍ത്ഥന മാത്രം.

ജീവിതത്തിന്റെ വേറിട്ട അര്‍ത്ഥ തലങ്ങള്‍ അന്വേഷിച്ചു യാത്ര ചെയ്ത , മലയാള മണ്ണിന്റെ
സ്വന്തം കലാകാരന് ഒരിക്കല്‍ കൂടി അന്ത്യ പ്രണാമം.

- അനീഷ്‌ കുന്ഹിമന്ഗലമ്-
(aneesh kunhimangalam)

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി.... രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച...