Thursday, November 8, 2012

രഞ്ജിത്ത് - ഒരവലോകനം 

പത്തു വര്‍ഷത്തിലേറെയായി മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന രഞ്ജിത്ത്; മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം നല്‍കുകയായിരുന്നു. പത്തു വര്‍ഷങ്ങള്‍ക് മുമ്പ്; 'രഞ്ജിത്ത്' എന്ന സംവിധായകന്‍ ധീരമായ ഒരു തീരുമാനമെടുത്തു. ഇനിമുതല്‍, പച്ചയായ മനുഷ്യ ജീവിതവുമായി ബന്ധമില്ലാത്ത അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി തന്‍റെ തൂലിക ചലിപ്പിക്കില്ലെന്ന്... മറ്റാരുടെയെങ്ങിലും കീഴില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിക്കുമ്പോള്‍; അവര്ക്കുവേണ്ടി, താരങ്ങളുടെ ഇന്ഗിതങ്ങല്‍ക്കനുസരിച്ചു കഥയില്‍ മാറ്റം വരുത്തേണ്ടി വരും... അത്- തിരക്കഥാകൃത്തിന്റെ സ്വാതന്ത്ര്യവും, കഥയുടെ അന്തസത്തയും നഷ്ടപ്പെടുത്തും... അതുകൊണ്ടാണ്, ഇരുപതു വര്‍ഷത്തിലേറെ സിനിമയുമായി പ്രവര്‍ത്തിച്ചു പരിചയമുള്ള; രഞ്ജിത്ത് എന്ന കലാകാരന്‍, "നന്ദനം" എന്ന സിനിമ മുതല്‍ സംവിധായകന്‍റെ റോള്‍ കൂടി ഏറ്റെടുത്തത്‌. ഒരുത്തന്റെയും പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങി കഥയില്‍ മാറ്റം വരുത്താന്‍ തന്നെ കിട്ടില്ലെന്ന വെല്ലുവിളി കൂടിയായിരുന്നു അത്...ഒരുപക്ഷെ മലയാള സിനിമയ്ക്ക്‌ കാലം നല്‍കിയ വരദാനമാകാം... പെയ്തൊഴിന്ഹ മഴയ്ക്ക്‌ ശേഷമെത്തുന്ന ഇളംവെയില്‍ പോലെ.... തുടര്‍ച്ചയായ തകര്ച്ചകള്‍ക്കിടയിലും; മലയാളസിനിമയുടെ ചോര ഊറ്റിക്കുടിക്കുന്ന കച്ചവട തല്പരര്‍ക്കിടയില്‍; പച്ചയായ ജീവിതവും, തനിമ ചോരാത്ത വ്യത്യസ്തമായ കഥയിടങ്ങളുമായി "രഞ്ജിത്ത് & ക്രൂ" സിനിമയ്ക്ക്‌ പിന്നില്‍ അണിനിരന്നപ്പോള്‍; പ്രേക്ഷകര്‍ വീണ്ടും തിയേറ്ററില്‍ പോയിത്തുടങ്ങി . കാമ്പുള്ള ജീവിത ഗന്ധിയായ കഥ പറഞ്ഹാല്‍ തിയേറ്ററില്‍ ആളുകള്‍ കയറും. അല്ലെങ്ങില്‍ നിര്‍മാതാവിന്‍റെ കീശ നിറയ്ക്കാന്‍; ആളില്ലാത്ത തീറെരിനെ കുറിച്ചൊന്നു ആലോചിക്കാതെ; പ്രാധാന്യം ചാനലിനു സാറ്റ് ലൈറ്റ്‌ അവകാശം വില്‍ക്കാന്‍ കാണിക്കും. ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് , രഞ്ജിത്ത് സിനിമയിലേക്കുള്ള ഊര്‍ജ്ജവും,ആവേശവുമായി .

ചാനല്‍ ചര്‍ച്ചകളില്‍ വീമ്പിളക്കി , ആളെ കബളിപ്പിക്കുന്ന അഭിനയവുമായി പൊങ്ങച്ചം പറഞ്ഹിരിക്കുന്നവര്‍ക്കിടയില്‍ ; ഓരോ വാക്കിലും മിതത്വം പാലിച്ച്, സമൂഹത്തിലെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച്; വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള പക്വത കാണിച്ച് ; വിജയാരവങ്ങല്‍ക്കിടയിലും അവാര്‍ഡിന് പിറകെ പായാതെ, നഷ്ടപെടുത്താതെ കാത്തുസൂക്ഷിക്കുന്ന വിവേകവും, തിരിച്ചറിവുമാണ് "രഞ്ജിത്ത്" എന്ന സംവിധായകനെ വേറിട്ടുനിര്തുന്നത് . അത് തന്നെയാണ്- ഞാനടക്കമുള്ള, അനേകം പ്രേക്ഷകര്‍ക്ക്‌ ; 'രഞ്ജിത്ത് ' പ്രിയപ്പെട്ട സിനിമാക്കാരനാക്കി മാറ്റിയതും. ഒരുപക്ഷെ- രഞ്ജിത്തിനെ പോലുള്ളവര്‍ ; മലയാള സിനിമയില്‍ വിരലിലെണ്ണാന്‍ പോലുമില്ലെന്ന യാഥാര്‍ത്ഥ്യം മറ്റൊരു നഗ്നസത്യം മാത്രമാണ്. 

കലാകാരന് അവശ്യം വേണ്ടാത്ത ഒന്നാണ് 'സ്വാര്‍ത്ഥത'. അത് തീരെ ഇല്ലാത്തത് കൊണ്ടാണ് ; രഞ്ജിത്ത് തന്‍റെ കൂട്ടുകാരനായ ജി എസ് വിജയന് തന്‍റെ തന്നെ തിരക്കഥയില്‍ 'ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക്‌ അരങ്ങു ഒരുക്കി കൊണ്ടിരിക്കുന്നതും....നിസ്വാര്‍ത്ഥമായ ഇടപെടലുകള്‍ക്കപ്പുരം; ഒപ്പമുള്ളവരോടുള്ള സഹകരണവും,ധീരമായ ചുവടുകള്‍ വെക്കാനുള്ള മനോഭാവവും മറ്റുള്ളവര്‍ക്ക്‌ മാതൃക തന്നെയാണ്. തനിക്കു ചുറ്റുമുള്ള ലോകം കാണുന്നതിനൊപ്പം മറ്റുള്ളവരുടെ ചിന്തകളെ കൂടി ഉള്‍ക്കൊള്ളാനും ; തന്‍റെ സിനെമയ്ക്കൊപ്പം; മറ്റ് സംവിധായകരുടെ സിനിമകള്‍ കൂടി കാണാനുള്ള സാമാന്യ മര്യാദ അദ്ദേഹം പാലിക്കുന്നുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പലപ്പോഴും ഇല്ലാതെ പോകുന്ന ഒന്നുകൂടിയാനത്. മറ്റൊന്ന് കൂടി - രഞ്ജിത്തിന്റെ ഓരോ സിനിമയും; സമൂഹത്തിനുള്ള ഒരു സന്ദേശം കൂടിയാണ്...

"രഞ്ജിത്ത്" എന്ന സംവിധായകന്‍റെ സിനിമകളെ ഇഷ്ടപ്പെടുന്നവരോട് : രഞ്ജിത്തിന്റെ സിനിമകളോടുള്ള ഇഷ്ടം കൊണ്ട്; അദ്ദേഹം ചെയ്ത മോശം സിനിമകളെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യരുത്. ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ പലര്‍ക്കും നഷ്ടപ്പെടുന്ന വിവേകം, എപ്പോഴും കൈമോശം വരാതെ നോക്കുന്ന "രഞ്ജിത്ത്" എന്ന മനുഷ്യനെ പോലെ; അദ്ദേഹത്തിന്‍റെ നല്ല സിനിമയെ സ്തുതി പാടുമ്പോഴും; മോശം സിനിമയെ വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കാനുള്ള തുറന്ന മനസ്സ് ഏവരും കാണിക്കണമെന്ന അഭ്യര്‍ത്ഥന മാത്രം.

-അനീഷ്‌ കുഞ്ഞിമംഗലം-
(aneesh kunhimangalam)രഞ്ജിത്ത് - ഒരവലോകനം 

(aneesh kunhimangalam)

No comments:

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി.... രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച...